This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രെയിഗ്, ജയിംസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രെയിഗ്, ജയിംസ്

Craig, James (1744 - 95)

ഒരു വാസ്തുകലാവിദഗ്ധന്‍. 1744-ല്‍ എഡിന്‍ബറോ നഗരത്തില്‍ ജനിച്ചു. റോബര്‍ട്ട് ടെയ്ലറുടെ ശിക്ഷണത്തില്‍ മികവുനേടിയ ക്രെയിഗ് ജയിംസ് കുറച്ചുനാള്‍ കൊണ്ടു ശ്രദ്ധേയനായിത്തീര്‍ന്നു.

1767-ല്‍ എഡിന്‍ബറോ നഗരവികസനത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന ഒരു മത്സരത്തില്‍ ക്രെയിഗ് ജയിംസും പങ്കെടുത്തു. പ്രസ്തുത മത്സരത്തില്‍ ക്രെയിഗ് ജയിംസ് തയ്യാറാക്കിയ രൂപരേഖ, പുതിയ റോഡുകളും നാല്‍ക്കവലകളും മന്ദിരങ്ങളും ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു. പട്ടണത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ പ്രസ്തുത പദ്ധതി എഡിന്‍ബറോ അധികാരികള്‍ അംഗീകരിക്കുകയും ഇദ്ദേഹത്തിന്റെ കഴിവിന്റെ അംഗീകാരമായി പട്ടണത്തിന്റെ മുദ്രയോടുകൂടിയ സ്വര്‍ണപ്പതക്കം സമ്മാനമായി നല്കുകയും ചെയ്തു. ജോര്‍ജ് കകക-ന്റെ നാമധേയത്തില്‍ ഈ പദ്ധതിയുടെ രൂപരേഖ 1768-ല്‍ പ്രസിദ്ധീകരിച്ചു. എഡിന്‍ബറോ നഗരത്തിന്റെ പദ്ധതിപ്രദേശം പിന്നീട് പുതിയ നഗരമെന്നറിയാന്‍ തുടങ്ങി. പുതിയ നഗരസംവിധാനത്തില്‍ പണിചെയ്യപ്പെട്ട മന്ദിരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരമായതും ഡോക്ടര്‍മാരുടെ പരിശോധനാമുറിയായിരുന്നു. ഇതിന്റെ ശിലാസ്ഥാപനം ഡോക്ടര്‍ കല്ലന്‍ 1774-ല്‍ നടത്തി. ഈ മന്ദിരം ജയിംസ് ക്രെയിഗിന്റെ വാസ്തുശില്പകലയുടെ അനശ്വരപ്രതീകമായി വാഴ്ത്തപ്പെടുന്നു. പക്ഷേ, കാലാന്തരത്തില്‍ ഈ മന്ദിരം പൊളിച്ചുകളയുകയും സ്കോട്ട്ലന്‍ഡ് കമ്മേഴ്സ്യല്‍ ബാങ്കിനുവേണ്ടി ഒരു പുതിയ മന്ദിരം ആ സ്ഥലത്തു പണിയുകയും ചെയ്തു.

1795 ജൂണ്‍ 23-ന് ക്രെയിഗ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍